KeralaLatest NewsNews

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. യൂ ട്യൂബ് ചാനലിൽ ഹലാൽ ഭക്ഷണത്തിനെതിരേ പ്രതികരിച്ചതിന്റെ പേരിലായിരുന്നു ബാബുവിന്റെ അറസ്റ്റ്.

Read Also : വർഗീയ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ

അറസ്റ്റിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.ഹലാൽ വസ്തുക്കൾ ബഹിഷ്‌കരിക്കാൻ വീഡിയോയിലൂടെ ആഹ്വാനം ചെയ്തു എന്നാണ് ആർ.വി. ബാബുവിന് മേൽ ആരോപിക്കപ്പെട്ട കുറ്റം. കഴിഞ്ഞ മാസം 29 നാണ് നോർത്ത് പറവൂർ പോലീസ് സ്‌റ്റേഷനിൽ ക്രൈം നമ്പർ 73/2021 ആയി കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് കേസ്.

ഹലാൽ ഭക്ഷണം മാത്രം കിട്ടുന്ന കടകൾ ബഹിഷ്‌കരിക്കണമെന്ന് യൂട്യൂബിലൂടെ ആർവി ബാബു ആഹ്വാനം നടത്തിയിരുന്നു. ഇതാണ് കേസിനാധാരം. ഭക്ഷണകാര്യത്തിൽ മതപരമായ വേർതിരിവ് കൊണ്ടുവരുന്നത് അയിത്തത്തിന് സമാനമാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആർവി ബാബുവിന്റെ പ്രതികരണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button