05 February Friday

തൊഴിലുറപ്പ്‌ ക്ഷേമനിധി: 12 ലക്ഷത്തിലേറെ പേർക്ക്‌ നേട്ടം

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021


തിരുവനന്തപുരം
തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ രൂപീകരിക്കുന്ന ക്ഷേമനിധിയുടെ നേട്ടം 12 ലക്ഷം പേർക്ക്‌ ഗുണമാകും. ഇതോടെ മറ്റ്‌ ക്ഷേമനിധിക്ക്‌ സമാനമായി പെൻഷനും ഒട്ടേറെ സഹായങ്ങളും തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ലഭിക്കും. തൊഴിലാളികൾ അടയ്‌ക്കുന്ന അംശാദായം അമ്പത്‌ രൂപയ്‌ക്ക്‌ പുറമെ അത്രതന്നെ തുക സർക്കാരും അടയ്‌ക്കും. എട്ടംഗ ക്ഷേമനിധി ബോർഡാകും നേതൃത്വം നൽകുക. രാജ്യത്ത്‌ ആദ്യമായാണ്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമനിധി.

ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗമാണ്‌ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ തൊഴിലാളികൾക്കും അയ്യൻകാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി ഏർപ്പെടുത്താൻ തീരുമാനിച്ചത്‌. ഇതിനായി ഓർഡിനൻസ്‌ പുറപ്പെടുവിക്കാൻ ഗവർണറോട്‌ ശുപാർശ ചെയ്യും. കരട്‌ ബിൽ മന്ത്രിസഭ അംഗീകരിച്ചു. അടുത്ത ദിവസം ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്‌ക്കുന്നതോടെ ബിൽ നിയമമാകും.

പതിനെട്ടിനും 55നും ഇടയിൽ പ്രായമുള്ളവർക്കാണ്‌ അംഗത്വം നൽകുക. അപേക്ഷിക്കുന്ന വർഷമോ തൊട്ടു മുമ്പത്തെ രണ്ട്‌ വർഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത്‌ 20 ദിവസം തൊഴിലെടുത്തിട്ടുണ്ടാകണം. ഈ യോഗ്യതയുള്ള 12 ലക്ഷം തൊഴിലുറപ്പ്‌ തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ്‌ കണക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top