KeralaLatest NewsNewsCrime

14 വയസ് മാത്രം പ്രായമുള്ള ഭാര്യ ഗര്‍ഭിണി,ഭർത്താവ് ഒളിവിൽ

മഞ്ചേരി: 14 വയസ് മാത്രം പ്രായമുള്ള ഭാര്യ ഗര്‍ഭിണിയായതോടെ ഭര്‍ത്താവ് ഒളിവില്‍ പോയതായി പൊലീസ് അറിയിക്കുകയുണ്ടായി. പോത്തുകല്ല് കുറുമ്പലങ്ങോട് ചോല കോളനിയിലെ 22 കാരനായ ആദിവാസി യുവാവ് മുറപ്പെണ്ണിനെ വിവാഹം കഴിക്കുമ്പോള്‍ 14 വയസ്സ് മാത്രമായിരുന്നു പ്രായം ഉണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ബാലിക ഗര്‍ഭിണിയായി. കുട്ടിയെ പ്രസവത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു ഉണ്ടായത്. എന്നാല്‍ അതേസമയം പൊലീസ് എത്തുന്നതുവരെ ആശുപത്രിയില്‍ നിര്‍ത്താന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ബാലികയെന്നതിനാല്‍ ഡോക്ടര്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുണ്ടായി. പൊലീസെത്തിയപ്പോഴേക്കും ഗര്‍ഭിണിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പോയിരുന്നു. പുറകെ വനിതാ പൊലീസും പോയി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button