Latest NewsNewsIndia

‘ഇതെന്ത് നിലപാട്..’? സല്‍മാന്‍ ഖാന്റെ പ്രതികരണത്തിൽ അര്‍ഥമറിയാതെ അന്തംവിട്ട് ആരാധകര്‍

മുംബൈയില്‍ ഒരു മ്യൂസിക് ലോഞ്ചിനെത്തിയ സല്‍മാന്‍ ഖാനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിൽ നിരവധി സെലിബ്രിറ്റികള്‍ രംഗത്തിയതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാൻ. മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ നിന്നും ഉയരുന്നത്. മുംബൈയില്‍ ഒരു മ്യൂസിക് ലോഞ്ചിനെത്തിയ സല്‍മാന്‍ ഖാനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞു.

എന്നാൽ ചോദ്യത്തില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞു മാറുകയായിരുന്നു സല്‍മാന്‍ ഖാന്‍. ‘ശരിയായ കാര്യം ചെയ്യണം. ഏറ്റവും ശരിയായ കാര്യം ചെയ്യണം. അതിശ്രേഷ്ഠമായ കാര്യം തന്നെ വേണം ചെയ്യാന്‍’ – എന്നായിരുന്നു സല്‍മാന്‍ ഖാന്‍റെ മറുപടി. ഇതെന്ത് നിലപാടാണ് എന്ന് മനസ്സിലാകാതെ അന്തംവിട്ടിരിക്കുകയാണ് ആരാധകരിൽപലരും

Read Also: ആ ഡൂപ്ലിക്കേറ്റ് ദൈവം ചതിച്ചു, പെങ്ങളെ ക്ഷമിക്കണം..ഷറപ്പോവയോട് മാപ്പിരന്ന് മലയാളികള്‍!

അതേസമയം ബോളിവുഡിലെ മൂന്ന് ഖാൻന്മാരില്‍ ആദ്യമായാണ് ഒരാള്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ആരും വിഷയത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങള്‍ സര്‍ക്കാറിന് അനുകൂലമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പോപ് ഗായിക റിഹാന അടക്കമുള്ള അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ അനുകൂല ട്വീറ്റുകളുമായി സിനിമാ-കായിക താരങ്ങള്‍ രംഗത്തെത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button