തിരുവനന്തപുരം
സംസ്ഥാനത്തെ 111 സ്‌കൂളിന് പുതുതായി നിർമിച്ച ഹൈടെക് കെട്ടിടങ്ങൾ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉദ്‌ഘാടനം.കിഫ്‌ബിയുടെ അഞ്ച് കോടി ധനസഹായ പദ്ധതിയിൽ 22 സ്‌കൂൾ കെട്ടിടവും മൂന്ന് കോടി പദ്ധതിയിൽ 21 കെട്ടിടവും നബാർഡ് ഉൾപ്പെടെയുള്ള മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച 68 സ്‌കൂൾ കെടിവുമാണ് ഉദ്‌ഘാടനം ചെയ്യുന്നത്. ശനിയാഴ്‌ച രാവിലെ 10ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്‌ഘാടനം. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രി തോമസ് ഐസക് പ്രഭാഷണം നടത്തും. നേരത്തേ കിഫ്‌ബിയുടെ അഞ്ച് കോടി ഫണ്ടിൽ 66 സ്‌കൂൾ കെട്ടടിവും മൂന്ന് കോടി ഫണ്ടിൽ 44 സ്‌കൂളും ഉദ്‌ഘാടനം ചെയ്‌തിരുന്നു.
അഞ്ച് കോടി ചെലവിൽ നിർമിച്ചവ
എറണാകുളം: ഞാറയ്‌ക്കൽ, നായത്തോട്, തൃപ്പൂണിത്തുറ, പേഴയ്‌ക്കാപ്പള്ളി, പെരുമ്പാവൂർ.
മൂന്നുകോടിയിൽ നിർമിച്ചവ
എറണാകുളം: കൈതാരം.
നബാർഡ്, സമഗ്ര ശിക്ഷ, പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിച്ചവ
എറണാകുളം: മൂവാറ്റുപുഴ, ഏരൂർ, മരട് മാങ്കായിൽ, നേരിയമംഗലം, ഇളങ്ങവം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..