Latest NewsNewsIndia

കര്‍ഷകരുടെ വഴിതടയല്‍ സമരം; മൂന്ന് കര്‍ശന നിര്‍ദേശങ്ങളുമായി അമിത് ഷാ

ദേശീയ തലസ്ഥാനത്തും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും സമരം വേണ്ടെന്ന് തീരുമാനിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍

ന്യൂഡല്‍ഹി: കാർഷിക സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഫിബ്രവരി ആറ് ശനിയാഴ്ച നടത്തുന്ന വഴി തടയല്‍ സമരത്തിൽ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താൻ കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദേശം. അമിത് ഷായുടെ നേതൃത്വത്തിൽ ദേശീയ സുരക്ഷാ ഉപദേശകനും ദല്‍ഹി പൊലീസും സംയുക്തമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

ദേശീയ തലസ്ഥാനത്തും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും സമരം വേണ്ടെന്ന് തീരുമാനിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.ട്രാക്ടര്‍ റാലിയില്‍ സംഭവിച്ചതുപോലെ അക്രമസമരം നടക്കുന്നത് തടയാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സുരക്ഷാ മുന്‍കരുതലും എടുക്കാനാണ് തീരുമാനം.

read also:വിവാഹം ആഡംബരമാക്കിയില്ല പകരം കാരുണ്യപ്രവർത്തി ചെയ്തു; ഇവരാണ് മാതൃക ദമ്പതികൾ

പൊലീസിന് മൂന്ന് കര്‍ശന നിര്‍ദേശങ്ങള്‍ നല്കിയിരിക്കുകയാണ് അമിത് ഷാ. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, പാര്‍ലമെന്റ് മന്ദിരം എന്നിവയ്ക്ക് കര്‍ശന കാവല്‍ ഏര്‍പ്പെടുത്തും. ദല്‍ഹി അതിര്‍ത്തി പങ്കിടുന്ന ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും പൊലീസും ദല്‍ഹി പൊലീസിനൊപ്പം സഹകരിച്ച്‌ പ്രവര്‍ത്തിക്കും. കര്‍ഷകര്‍ക്കെതിരെ ബലപ്രയോഗം
നടത്തുന്നതിൽ പോലീസ് കരുതൽ പാലിക്കണം

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button