05 February Friday

കുവൈറ്റ്‌ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021


കുവൈറ്റ് സിറ്റി>  കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഓപ്പൺ  ഹൗസ്  ഫെബ്രുവരി 17 ന്‌ നടക്കും. വെർച്ചൽ പ്ലാറ്റ്‌ഫോമിലാണ് ഓപ്പൺ ഹൗസ് ചേരുകയെന്നും അധികൃതർ അറിയിച്ചു.

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് നൽകുന്ന നിയമസഹായ പദ്ധതികൾ സംബന്ധിച്ചാണ് ഇത്തവണത്തെ ഓപ്പൺ ഹൗസ്.  വൈകീട്ട്‌ 3.30 ന്‌ ആരംഭിക്കും.

താൽപര്യമുള്ളവർ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന പേര് , സിവിൽ ഐഡി നമ്പർ , കുവൈത്തിലെ അഡ്രസ്സ് , ഫോൺ നമ്പർ എന്നിവ സഹിതം community.Kuwait@.mea.gov.in എന്ന ഇമെയിലിൽ  ബന്ധപ്പെടണം. 

കുവൈത്തിലെ ഇന്ത്യക്കാരായ എല്ലാപ്രവാസികൾക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കാമെന്നും മുൻകൂട്ടി പേര് രെജിസ്റ്റർ ചെയ്തവർക്ക് ഓപ്പൺ ഹൌസിൽ പങ്കെടുക്കാനുള്ള വിവരങ്ങൾ അധികൃതർ അയച്ചുനൽകുമെന്നും ഇന്ത്യൻ എംബസി അറീയിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top