KeralaLatest NewsNewsCrime

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പ്രതികളായ പ്രഭുകുമാർ, സുരേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരിക്കുന്നത്. ഡിസംബർ 25നാണ് തേങ്കുറുശ്ശി സ്വദേശി അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്നാണ് കൊലപ്പെടുത്തിയത്. പ്രഭുകുമാറിന്‍റെ മകൾ ഹരിത ഇതര ജാതിയിൽപ്പെട്ട അനീഷിനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുന്ദരനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button