News

‘തോളില്‍ ചളി പുരണ്ട തോര്‍ത്തിട്ട ഒരു ചെറുക്കന്‍ അങ്ങോട്ട് വന്നിരുന്നു അവനെ എത്രയും പെട്ടെന്ന് വിട്ട് തരണം’

പ്രസിഡന്റ് തിങ്കളാഴ്ച ഇട്ട പോസ്റ്റിന്റെ കീഴിലാണ് മലയാളത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഘാന പ്രസിഡന്റിന്റെ പേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ട്രോള് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്രയിലാണെന്ന് പറഞ്ഞ പിവി അന്‍വര്‍ എംഎല്‍എയെ തിരികെ എത്രയും പെട്ടന്ന് നൽകേണമെന്നു ആവശ്യപ്പെട്ടാണ് ഘാന പ്രസിഡന്റ് നാന അഡോ ഡാന്‍ങ്ക്വേ അകുഫോ അഡോയുടെ പേജിൽ മലയാളികളുടെ കമന്റുകൾ. പ്രസിഡന്റ് തിങ്കളാഴ്ച ഇട്ട പോസ്റ്റിന്റെ കീഴിലാണ് മലയാളത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

‘തോളില്‍ ചളി പുരണ്ട തോര്‍ത്തിട്ട ഒരു ചെറുക്കന്‍ അങ്ങോട്ട് വന്നിരുന്നു അവനെ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വിട്ട് തരണം,’ ‘എത്രയും പെട്ടെന്ന് ഞങ്ങടെ മുത്തിനെ വിട്ട് തന്നില്ലെങ്കില്‍ ഘാന എംബസിയിലേക്ക് പ്രകടനം നടത്തും. പിന്നെ ഞങ്ങളെ പിടിച്ചാല്‍ കിട്ടൂല അതിന് മുന്നെ വിട്ടയക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്,’ ‘ഈ കാണുന്ന മനുഷ്യന്‍ നിങ്ങടെ രാജ്യത്ത് പെട്ടുകിടക്കുന്നതായി ഒരു വിവരം കിട്ടിയിട്ടുണ്ട്. സാറ് അടിയന്തിരമായി ഈ വിഷയത്തിലൊന്ന് ഇടപെട്ട് ഇദ്ദേഹത്തെ തിരികെ എത്തിക്കാനുള്ള വഴി നോക്കണേ,’ ‘കച്ചവടം ആകുമ്ബോള്‍ അതില്‍ അല്പം തട്ടിപ്പും വെട്ടിപ്പും ഒക്കെ സ്വാഭാവികമാണ്. അതിന് ആളെ പിടിച്ച്‌ ജയിലില്‍ ഇടുകയാണോ വേണ്ടത്,’ ‘അന്‍വര്‍ എംഎല്‍എയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഘാനലെക്ക് കേരള ഡിവൈഎഫ്‌ഐയുടെ ലോങ്ങ് മാര്‍ച്ച്‌.’ ഇങ്ങനെ പോകുന്നു കമന്റുകള്‍.

read also:നടൻ സുരേഷ്​ ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

പിവി അന്‍വറിനെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസമായി എംഎല്‍എയെ പറ്റി ഒരു വിവരവുമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. രാതി മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് താന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്രയിലാണെന്ന് വ്യക്തമാക്കി പിവി അന്‍വര്‍ രംഗത്തെത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button