KeralaLatest NewsNews

‘ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തും ചെയ്യും’; ബിനീഷ് കോടിയേരിയ്ക്ക് പൂട്ടിട്ട് ഇഡി

അന്വേഷണ സംഘങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയതായും എന്‍ഫോഴ്‍സ്‍മെന്‍റിന്‍റെ കുറ്റപത്രത്തിലുണ്ട്.

ബെംഗളൂരു: ലഹരി മരുന്ന് കേസിൽ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്‍റെ ബോസെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ്. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തുംചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയതായും എന്‍ഫോഴ്‍സ്‍മെന്‍റിന്‍റെ കുറ്റപത്രത്തിലുണ്ട്.

Read Also: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് അറിയാം..പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മേജർ രവി

2020 ജൂണിൽ ലഹരി പാർട്ടിക്കിടെ കേരള സർക്കാരിന്‍റെ കരാറുകൾ ലഭിക്കാൻ കേസിലെ പ്രതികളായ ബിനീഷ് ഉള്‍പ്പടെയുള്ളവര്‍ ചർച്ച നടത്തി. കരാർ ലഭ്യമാക്കാൻ ബിനീഷിന് 3- മുതൽ 4 ശതമാനം വരെ കമ്മീഷൻ ഓഫർ ചെയ്‌തതായി മറ്റുള്ളവർ മൊഴി നൽകിയതായും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button