Latest NewsNewsIndia

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം ; കണ്ണ് മൂടി കെട്ടിയ ശേഷം വടി ഉപയോഗിച്ച് തല്ലിച്ചതച്ചു

സാരമായി പരിക്കേറ്റ രാഹുല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

ചെന്നൈ : പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് 30,000 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാലുപേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. 20 വയസുകാരനായ രാഹുല്‍ എന്ന യുവാവിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. കണ്ണുമൂടി കെട്ടിയ ശേഷം വടി ഉപയോഗിച്ച് യുവാവിനെ തല്ലിച്ചതയ്ക്കുകയായിരുന്നു.

കര്‍ണന്‍ എന്നയാളോടൊപ്പമാണ് രാഹുല്‍ ജോലി ചെയ്തിരുന്നത്. ജനുവരി 31ന് കര്‍ണന്റെ വീട്ടില്‍ നിന്ന് 30,000 രൂപ കാണാതായെന്ന് പൊലീസ് പറയുന്നു. രാഹുല്‍ പണം മോഷ്ടിച്ചുവെന്നായിരുന്നു കര്‍ണന്റെ സംശയം. ഇക്കാര്യം മകനായ ലക്ഷ്മണനോട് പറഞ്ഞു.

ലക്ഷ്മണന്‍ തന്റെ കൂട്ടുകാരെ വിളിച്ചു വരുത്തി. ഇവര്‍ കൃഷിയിടത്തില്‍ വെച്ച് രാഹുലിനെ പിടികൂടുകയും കണ്ണ് തുണി കൊണ്ട് കെട്ടി തടിക്കഷ്ണം കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമത്തിന് കേസെടുത്തതായും നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സാരമായി പരിക്കേറ്റ രാഹുല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button