കേരളത്തിലെ ചില ആശുപത്രികളിൽ കൊറോണയുടെ മറവിൽ തട്ടിപ്പും വെട്ടിപ്പുമാണ് നടക്കുന്നതെന്ന് നടനും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി നേരത്തെ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലൈവ് വീഡിയോയിലൂടെ ക്ഷമാപണം നടത്തിയിരിക്കുകയാണ് നടൻ.
ആദ്യ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി വരുന്നതിനിടെയാണ് തിരുത്തലും ക്ഷമാപണവുമായി രണ്ടാമത്തെ വിഡിയോ എത്തുന്നത്. കോവിഡ് ബാധിതനായി മാംമഗലത്തെ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ കഴിയുമ്പോഴുള്ള അനുഭവത്തിന്‍റെ വെളിച്ചത്തിലായിരുന്നു എബ്രഹാം കോശിയുടെ ആദ്യത്തെ വിഡിയോ.തെറ്റിദ്ധരിപ്പിച്ചതിന് ആശുപത്രി മാനേജ്മെന്റിനോടും സ്റ്റാഫിനോടും എല്ലാവരോടും ക്ഷമ ചോദിച്ചാണ് രണ്ടാമത്തെ വിഡിയോ അദ്ദേഹം അവസാനിപ്പിക്കുന്നത്.
വിഡിയോകൾ കാണാം :
കോവിഡിന്റെ മറവിലെ കൊള്ള:
Posted by Abraham Koshy on Tuesday, February 2, 2021
Posted by Abraham Koshy on Wednesday, February 3, 2021
Post Your Comments