COVID 19News

കോവിഡിന്റെ ഉറവിടം തേടി ലോകാരോഗ്യസംഘടന ; വവ്വാൽ ​ഗുഹകളാകാം ഉറവിടമെന്ന് സൂചന

കോവിഡ് വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത് വുഹാനിലാണ്. പിന്നീട് ആഗോള മഹാമാരിയ്ക്ക് തന്നെ കാരണമായി മാറുകയായിരുന്നു ഈ വൈറസ്

 

ഷാങ്ഹായ് : കോവിഡിന്റെ ഉറവിടം തേടുകയാണ് ലോകാരോ​ഗ്യസം​ഘടനയുടെ ​ഗവേഷക സംഘം. ചൈനയിലെ പരീക്ഷണശാലകളാണ് കോവിഡ്-19 ന് കാരണമായ കൊറോണവൈറസിന്റെ ഉറവിടമെന്നതിന് തെളിവുകളില്ല എന്നാണ് ലോകാരോഗ്യസംഘടനയുടെ ഗവേഷകസംഘം പറയുന്നത്. കോവിഡ് വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത് വുഹാനിലാണ്. പിന്നീട് ആഗോള മഹാമാരിയ്ക്ക് തന്നെ കാരണമായി മാറുകയായിരുന്നു ഈ വൈറസ്. വൈറസിന്റെ ഉറവിടത്തെ കുറിച്ച് പഠനം നടത്താൻ വുഹാനിലെത്തിയ ലോകാരോഗ്യസംഘടനയുടെ ​ഗവേഷക സംഘമാണ് ഉറവിടത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

Also read : കർഷക സമരം; ‘രാജ്യം ഒറ്റക്കെട്ടെന്ന്’ പറഞ്ഞവർക്ക് നട്ടെല്ല് ഇല്ലെന്ന് നടൻ സിദ്ധാർത്ഥ്

വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ജന്തുശാസ്ത്രജ്ഞനും ജന്തുജന്യരോഗവിദഗ്ധനുമായ പീറ്റർ ഡസ്സാക് പറഞ്ഞു. കൂടാതെ വൈറസിന്റെ ജനിതക ഘടകങ്ങളെ കുറിച്ച് വവ്വാലുകൾ താവളമാക്കിയ ഗുഹകളിൽ കൂടുതൽ ഗവേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വുഹാനിലെ വൈറസ് ഉറവിടത്തെ കുറിച്ച് പുതിയ സൂചന ലഭിച്ചതായാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിലെ പരീക്ഷണശാലകളാണ് കോവിഡിന്റെ ഉറവിടമെന്ന് അമേരിക്കയുൾപ്പെടെയുള്ള ചില ലോകരാജ്യങ്ങൾ ശക്തമായി ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പുതിയ പഠനഫലമെന്നതും ശ്രദ്ധേയമാണ്.

Also read : ശബരിമലവിഷയം ആയുധമാക്കി യു.ഡി.എഫ് ; കരുതൽ കൈവിടാതെ സി.പി.എം

2002-2003 കാലത്തെ സാർസ് (SARS) രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് യുനാൻ പ്രവിശ്യയിലെ ഗുഹകളിൽ പഠനം നടത്തിയ വിദഗ്ധരിൽ ഡസ്സാക്കും ഉൾപ്പെട്ടിരുന്നു. കോവിഡിന്റെ ഉത്ഭവത്തിന് വവ്വാൽ പോലെയുള്ള ഏതെങ്കിലും വന്യജീവികളുമായി ബന്ധമുണ്ടാകുമെന്നാണ് ഡസ്സാക്ക് പറയുന്നത്. യഥാർഥ ഉറവിടം കണ്ടെത്തിയാൽ രോഗവ്യാപനത്തിന്റെ സാധ്യത കുറയ്ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. വൈറസിനെ കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം പഠനസംഘത്തിന് ലഭിച്ചതായും ഡസ്സാക് പറഞ്ഞു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button