KeralaLatest NewsNews

ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യമില്ല ; അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

അഗളി : അട്ടപ്പാടി കാരറ സ്വദേശികളായ റാണി-നിസാം ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് എത്താൻ വൈകിയതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെ എന്നാണ് ബന്ധുക്കൾ പറയുന്നത്. അഞ്ചുമണിക്കൂറാണ് ആംബുലൻസുവേണ്ടി കാത്തുനിന്നതെന്ന് കുടുംബം പരാതിപ്പെടുന്നു.

Read Also : അർഹതപ്പെട്ടവർക്ക് പുതിയ സ്റ്റിമുലസ് ചെക്ക് നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാർട്ടി 

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് റാണിയുടെ പ്രസവം നടന്നത്. ജനിച്ചപ്പോൾത്തന്നെ കുട്ടിക്ക് ശ്വാസതടസ്സമുള്ളതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു.ഇതേ തുടർന്ന് കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടമാർ നിർദേശിക്കുകയായിരുന്നു.

ഇതിനായി പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസിൻറെ സഹായം ആവശ്യമായി വന്നു.തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് എത്താൽ ഏകദേശം 170 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടതായിട്ടുണ്ട് . ഈ സംവിധാനങ്ങളുള്ള ആംബുലൻസിന്റെ സേവനം ജില്ലയിൽ ലഭ്യമല്ലാത്തതിനാൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽനിന്നും സ്വകാര്യ ആംബുലൻസ് ആവശ്യപ്പെടുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് അട്ടപ്പാടിയിലേക്ക് ആംബുലൻസ് എത്താനും ഏറെ ദൂരം സഞ്ചിരിക്കേണ്ടതുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button