തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കെ സുധാകരനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചെത്തുകാരന്റെ മകന്‍ എന്ന പരാമര്‍ശം ജാതീയ അധിക്ഷേപമായി ബിജെപി കണക്കാക്കുന്നില്ലന്നാണ് സുരേന്ദ്രന്‍ പറയുന്നത്.
ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിലൊന്നും ഇവിടെയില്ല. ചെത്തുകാര്‍ എല്ലാ ജാതിയിലുമുണ്ട്. ഇത് സുധാകരനെ അടിച്ച് പുറത്താക്കാന്‍ കുറെ പേര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് ഒരു ആയുധം കിട്ടി. അത്രയേ ഉള്ളു - സുരേന്ദ്രന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..