05 February Friday

വരുന്നു.. ‘സുനാമി ’

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021

കൊച്ചി > ഒരു പക്കാ ഫാമിലി എന്റർടൈനരെന്ന്‌ അവകാശപ്പെടുന്ന  ‘സുനാമി’ തിയേറ്ററുകളിലേക്ക്‌ എത്തുന്നു.  ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിച്ച 'സുനാമി' യുടെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്.

ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

 കഥയും തിരക്കഥയും ലാലിന്റേതാണ്‌. ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കൽ ,എഡിറ്റിംഗ്‌  രതീഷ് രാജ് , സംഗീതം  യക്സൻ ഗാരി പെരേരയും നേഹ എസ് നായരും . കോസ്റ്റ്യൂം ഡിസൈൻ പ്രവീൺ വർമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top