KeralaLatest NewsNewsIndia

ബംഗാളിൽ എത്തുമ്പോൾ കെട്ടിപ്പിടിക്കുന്നവർ, യുഡിഎഫിനും എൽഡിഎഫിനും ഇനി വിശ്രമിക്കാം; ഇനി ഞങ്ങൾ ഭരിക്കുമെന്ന് ജെ.പി നദ്ദ

സ്വര്‍ണക്കടത്ത് കേസും സോളാര്‍ കേസും ഉയര്‍ത്തിയായിരുന്നു നദ്ദയുടെ പ്രചാരണം.

കേരളത്തിലെ യു.ഡി.എഫും എൽ.ഡി.എഫും ബംഗാളിൽ എത്തിക്കഴിഞ്ഞാൽ കെട്ടിപ്പിടിക്കുമെന്ന പരിഹാസവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ശബരിമല വിഷയത്തില്‍ ഭക്തരെ പിന്നില്‍ നിന്ന് കുത്തിയവരാണ് എല്‍ഡിഎഫ്. കോണ്‍ഗ്രസ് ഇക്കാര്യത്തിലാകെ മൗനം പാലിച്ചു. ബിജെപി മാത്രമാണ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് എടുത്തതെന്നും നദ്ദ പറഞ്ഞു. തൃശ്ശൂരിലെ ബിജെപിയുടെ സമ്മളേന വേദിയിലായിരുന്നു നദ്ദയുടെ വിമർശനം.

Also Read:കോവിഡിന്റെ ഉറവിടം തേടി ലോകാരോഗ്യസംഘടന ; വവ്വാൽ ​ഗുഹകളാകാം ഉറവിടമെന്ന് സൂചന

മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് സ്വര്‍ണത്തിനോടാണ് പ്രിയം. വേറൊരാള്‍ മുമ്പുണ്ടായിരുന്നു. സോളാറില്‍ നിന്നാണ് അദ്ദേഹത്തിന് ഊര്‍ജം കിട്ടുന്നതതെന്നും നദ്ദ പരിഹസിച്ചു. സ്വര്‍ണക്കടത്ത് കേസും സോളാര്‍ കേസും ഉയര്‍ത്തിയായിരുന്നു നദ്ദയുടെ പ്രചാരണം.

സ്​ത്രീകളുടെയും അഴിമതിയുടെയും നിഴൽ വീണ ഭരണമാണ്​ മാറി മാറി കേരളത്തിൽ വരുന്നത്​. അധികാരം മാത്രമേ ഇരുകൂട്ടർക്കും വേണ്ടൂ. വരുന്ന തെരഞ്ഞെടുപ്പ്​ കേരളത്തിൽ വൻ ചലനമാണ്​ ഉണ്ടാക്കുക. അധികാരം ഞങ്ങളെ ഏൽപ്പിച്ച്​ ഇനി അവർ വിശ്രമിക്ക​ട്ടെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ താമര വിരിയാന്‍ കേരളത്തില്‍ ഉള്ളവര്‍ പിന്തുണയ്ക്കണമെന്നും നദ്ദ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button