മെക്‌സിക്കോ സിറ്റി
മെക്‌സിക്കോയിൽ 19 പേരെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ 12 പൊലീസുകാർ അറസ്റ്റിൽ. ജനുവരി അവസാനം അമേരിക്കൻ അതിർത്തിക്ക് സമീപം ഗ്വാട്ടിമാലൻ കുടിയേറ്റക്കാരടക്കം 19 പേരുടെ മൃതദേഹം വെടിവച്ച് കത്തിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കസ്റ്റഡിയിലുള്ള 12 പൊലീസുകാർക്കെതിരെ നരഹത്യ, അധികാര ദുർവിനിയോഗം, തെറ്റായ വിവരം നൽകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയെന്ന് തമൗലിപാസ് സ്റ്റേറ്റ് അറ്റോർണി ജനറൽ ഇർവിങ് ബാരിയോസ് മൊഹീക്ക പറഞ്ഞു. എന്നാൽ എന്താണ് കൂട്ടക്കൊലക്ക് കാരണമെന്ന് എജി വിശദീകരിച്ചില്ല.
കാമർഗോയിൽ കത്തിക്കരിഞ്ഞ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടത്. ട്രക്കിൽ 113 വെടിയുണ്ടകൾ തറച്ച പാടുകളുണ്ട്. രണ്ടു മയക്കുമരുന്ന് മാഫിയകൾ തമ്മിൽ നിരന്തരം ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണിത്.
മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയകൾ കുടിയേറ്റ കള്ളക്കടത്തുകാരോട് തങ്ങളുടെ പ്രദേശം കടന്നതിന് പണം ഈടാക്കുകയും കുടിയേറ്റക്കാരെ തട്ടിക്കൊണ്ടുപോകുകയോ കൊല്ലുകയോ ചെയ്യുന്നതും പതിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..