05 February Friday

കേരള സ്പിന്നിംഗ്‌സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021

കൊച്ചി > ആലപ്പുഴയിലെ കേരള സ്പിന്നിംഗ്‌സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. കമ്പനി ഏറ്റെടുത്ത് സര്‍ക്കാര്‍ നിയമം പാസാക്കിയ നടപടിയില്‍ അപാകതയില്ലെന്ന് ജസ്റ്റീസ് എന്‍.നഗരേഷ് വ്യക്തമാക്കി. 2010 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുന്‍ ഉടമകളായ ഉത്തം ഹോള്‍ഡിംഗസ് കമ്പനിയും ഷെയര്‍ ഹോള്‍ഡര്‍മാരും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

 കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്ത് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന് കൈമാറുകയും കോമളപുരം സ്പിന്നിംഗ് മില്‍സ് എന്ന പേരില്‍ നടന്നുവരുകയുമാണ്.മതിയായ നഷ്ട പരിഹാരം നല്‍കാതെയാണ് കമ്പനി ഏറ്റെടുത്തതെന്നായിരുന്നു മുന്‍ ഉടമകളുടെ ആരോപണം.

നിയമനിര്‍മ്മാണത്തിന് സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ കമ്പനി ഭൂമിയില്‍ ഓങ്കോളജി പാര്‍ക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചുവരുകയാണന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ ഗവ. പ്ലീഡര്‍ എസ്.കണ്ണന്‍ ബോധിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top