Latest NewsNewsIndiaCrime

കാണാതായ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ

കൊല്‍ക്കത്ത: കാണാതായ ഒന്‍പതുവയസുകാരിയുടെ മൃതദേഹം അപ്പാര്‍ട്ടുമെന്റിലെ സ്റ്റെയര്‍കേസില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ പൊലീസില്‍ പരാതിനല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയുണ്ടായത്. കൊല്‍ക്കത്തയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.

രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കാണുന്നത്. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായത്. ലൈംഗികമായി ഉപയോഗിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് കഴുത്തുമുറിച്ച് കൊല്ലുകയുമായിരുന്നു ഉണ്ടായത്. കൊലയ്ക്ക് പിന്നില്‍ ഒന്നിലധികം ആളുകളുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്തുവച്ച് രക്തത്തില്‍ കുതിര്‍ന്ന കത്തിയും പൊലീസ് കണ്ടെത്തുകയുണ്ടായി. പ്രദേശത്തെ കുറിച്ച് വ്യക്തമായി ധാരണയുള്ളവര്‍ തന്നെയാണ് കൊലനടതതിയത്്. അന്വേഷണത്തിനായി പൊലീസ് നായയെയും സ്ഥലത്തെത്തിച്ചു. അതേസമയം പൊലീസിന്റെ അലംഭാവത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. പെണ്‍കുട്ടിയെ കാണാതായ ഉടനെ തന്നെ പൊലീസില്‍ അറിയിച്ചെങ്കിലും സഹകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. യഥാസമയം സമീപത്ത് തിരിച്ചില്‍ നടത്തിയിരുന്നെങ്കില്‍ കുട്ടി കൊല്ലപ്പെടില്ലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button