KeralaLatest NewsNewsCrime

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികൾ സിബിഐ കസ്റ്റഡിയിൽ

കൊച്ചി: 2000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയിൽ വാങ്ങി. മുഖ്യപ്രതി റോയി ഡാനിയേലും,ഭാര്യയും മൂന്ന് മക്കളെയുമാണ് കൊച്ചിയിലെ സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. സെപ്റ്റംബർ 22ന് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിയെങ്കിലും നാല് മാസങ്ങൾക്ക് ശേഷമാണ് കേസിൽ നടപടി ആരംഭിച്ചത്.

ക്രൈം ബ്രാഞ്ച് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു അഞ്ച് പ്രതികളും. മുഖ്യപ്രതി റോയി ഡാനിയൽ കൊട്ടാരക്കര ജയിലിലും, സ്ത്രീകളായ പ്രതികൾ അട്ടക്കുളങ്ങര ജയിലിലും ആണ് ഉണ്ടായിരുന്നത്. സെപ്റ്റംബർ 22ന് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button