KeralaLatest NewsNews

അത്യന്തം ഹീനമായ പ്രസ്താവനയാണ് മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയത്; വിജയരാഘവന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ പ്രസ്താവന അത്യന്തം ഹീനമെന്ന് സിപിഎം സെക്രട്ടറി എ.വിജയരാഘവന്‍. ആധുനിക സമൂഹത്തില്‍ സാധാരണ ഉപയോഗിക്കാത്ത ഒരു രീതിശാസ്ത്രമാണ് തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതിന് വേണ്ടി സുധാകരന്‍ സ്വീകരിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചത് അപലപിക്കേണ്ട ഒന്നാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സമീപനം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

സുധാകരന്‍ കേരളം കടന്നുപോന്ന കാലത്തിന്റെ വഴികളെ കുറിച്ചുള്ള ബോധക്കുറവില്‍ നിന്നാണ് ഇങ്ങനെ സംസാരിക്കുന്നത്. നമ്മുടെ നാട് ഏറെ മുന്നേറിയിട്ടുണ്ട്. തൊഴിലുമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും വളരെ മുന്നാട്ടുപോയി. അത്തരം പ്രയോഗത്തില്‍ കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ അഭിപ്രായം പറയട്ടെയെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button