കോഴിക്കോട്
കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ ഷിബിൻ ലാലും വോളിബോൾ താരം അഖില ജോസഫും വിവാഹിതരായി. കോഴിക്കോട് വൈരാഗി മഠത്തിൽ വച്ചായിരുന്നു വിവാഹം. എസ്ബിടി താരമായ ഷിബിൻ ലാൽ നാലുതവണ സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിനായി ജേഴ്‌സിയണിഞ്ഞു. 2016ൽ കേരളത്തെ നയിച്ചു.
കോഴിക്കോട് എരഞ്ഞിക്കൽ മൊകവൂരിലെ വേട്ടുവൻകണ്ടി പൊയിലിൽ രവീന്ദ്രന്റെയും പുഷ്പലതയുടെയും മകനാണ്. പുൽപ്പള്ളി മാഞ്ചിറ വീട്ടിൽ പരേതനായ സിബി ജോസഫിന്റെയും ലിസിയുടെയും മകളാണ് അഖില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..