Latest NewsNewsIndia

‘സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’; സച്ചിനു പിന്നാലെ വിരാട് കോഹ്‌ലിയും

പോപ് ഗായിക റിഹാന, മിയ ഖലീഫ,എന്നിവര്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയിരുന്നു.

ന്യൂഡൽഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വിദേശ സെലിബ്രറ്റികള്‍ അഭിപ്രായപ്രകടനം നടത്തിയതിനെ വിമര്‍ശിച്ച്‌ സച്ചിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വാരട് കോഹ്‌ലിയും. അഭിപ്രായവ്യത്യാസങ്ങളുടെ സമയത്ത് നമ്മളെല്ലാവരും ഐക്യത്തോടെ തുടരാം. കൃഷിക്കാര്‍ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്, സമാധാനം കൈവരിക്കാനും ഒരുമിച്ച്‌ മുന്നോട്ട് പോകാനും എല്ലാ പാര്‍ട്ടികള്‍ക്കും ഇടയില്‍

Read Also: ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം’; മോദി സർക്കാരിന് പിന്തുണയുമായി സച്ചിന്‍

http://

എന്നാൽ ഒരു സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോഹ്‌ലി കുറിച്ചു. പോപ് ഗായിക റിഹാന, മിയ ഖലീഫ,എന്നിവര്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയിരുന്നു. ഇതില്‍ എതിര്‍പ്പുമായാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാമെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ട എന്നുമായിരുന്നു സച്ചിന്റെ അഭിപ്രായം. തുടര്‍ന്ന് സച്ചിനെ അനുകൂലിച്ച്‌ നിരവധി പേര്‍ രംഗത്തെത്തി. എല്ലാവരും ഒരുമിച്ച്‌ കര്‍ഷക പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും അഭിപ്രായപ്പെട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button