KeralaLatest NewsNews

പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ; നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍

പ്രഫുല്‍ പട്ടേല്‍ വന്ന് ചര്‍ച്ച നടത്തിയ ശേഷം ബാക്കി തീരുമാനങ്ങളെടുക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി

തിരുവനന്തപുരം : പാലാ സീറ്റിനെ ചൊല്ലി ആരംഭിച്ച തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍. ശരദ് പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറുമെന്ന് മാണി സി കാപ്പന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രഫുല്‍ പട്ടേല്‍ വന്ന് ചര്‍ച്ച നടത്തിയ ശേഷം ബാക്കി തീരുമാനങ്ങളെടുക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. യുഡിഎഫുമായി ചര്‍ച്ച നടത്തണോ എന്ന കാര്യം പ്രഫുല്‍ പട്ടേല്‍ വന്ന് നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനിക്കുകയെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.

നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിയ്ക്കും എന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പ്പത് കൊല്ലമായി എന്‍സിപി എല്‍ഡിഎഫിന്റെ ഭാഗമാണെന്നും അതില്‍ മാറ്റമില്ലെന്നും എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍ പ്രതികരിച്ചു. പാലായില്‍ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം പാര്‍ട്ടി തീരുമാനിയ്ക്കും. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. അതു കഴിഞ്ഞേ സ്ഥാനാര്‍ത്ഥിയെ തീരുമാനിയ്ക്കൂ. പാലായ്ക്ക് പകരം രാജ്യസഭ സീറ്റ് എന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും ടി പി പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button