KeralaLatest NewsNewsDevotional

ഗുരുവായൂരപ്പന്റെ ചിത്രം വീട്ടില്‍ വച്ചാല്‍

മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണന്റെ വിവിധഭാവത്തിലുള്ള ചിത്രങ്ങള്‍ വീട്ടില്‍വച്ചാല്‍ ഓരോ ഭാവത്തിനും വിത്യസ്ത ഫലമാണ് ലഭിക്കുകയെന്നാണ് വിശ്വാസം. വെണ്ണ കട്ടുതിന്നുന്ന കണ്ണന്റെ രൂപമാണെങ്കില്‍ സന്താന സൗഭാഗ്യവും ആലിലക്കണ്ണനാണെങ്കില്‍ സന്താന അരിഷ്ടത നീങ്ങുമെന്നുമാണ് വിശ്വാസം.

അകിട്ടില്‍ നിന്നും പാല്‍ കുടിക്കുന്ന കൃഷ്ണന്‍ – സന്താനങ്ങളുടെ ആരോഗ്യത്തിന്

ഓടക്കുഴലൂതുന്ന കൃഷ്ണന്‍- കുടുംബഐക്യത്തിനും കലഹം ഒഴിവാക്കാനും

രാധാകൃഷ്ണന്‍ – ദാമ്പത്യഭദ്രതയ്ക്ക്

കാളിയമര്‍ദ്ദനം -ശത്രുദോഷം മാറാനും സര്‍പ്പദോഷ നിവാരണത്തിനും

ഗോവര്‍ദ്ധനധാരി – ദുരിതങ്ങളില്‍ നിന്ന് മോചനം, പ്രതിസന്ധികലെ തരണം ചെയ്യാനും

രുഗ്മിണീ സ്വയംവരം – മംഗല്യഭാഗ്യത്തിന്

കുചേലകൃഷ്ണന്‍ – ദാരിദ്രമുണ്ടാവാതിരിക്കാനും ഋണമുക്തിക്കും സുഹൃത്ബന്ധങ്ങള്‍ നിലനിര്‍ത്താനും

പാര്‍ത്ഥസാരഥി –ജ്ഞാന പുരോഗതിക്കും ശത്രുനാശനത്തിനും

ഗുരുവായൂരപ്പന്‍ – സര്‍വ്വൈശ്വര്യത്തിന്

സുദര്‍ശനരൂപം – ശത്രുനിഗ്രഹം

ലക്ഷ്മീ നാരായണ രൂപം -കുടുംബ ഐശ്വര്യത്തിനും കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താനും

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button