04 February Thursday

അഡ്വ.രഖേഷ് ശര്‍മ്മ ജേസിഐ ഇന്ത്യയുടെ ദേശീയ ഉപാധ്യക്ഷന്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021

വഡോദര>  ആഗോള യുവജന സംഘടനയായ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ 2021 വര്‍ഷത്തെ ദേശീയ ഉപാധ്യക്ഷനായി മലയാളിയായ അഡ്വ.സി.ആര്‍. രഖേഷ് ശര്‍മ്മ തെരഞ്ഞെടുക്കപ്പെട്ടു.

കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ.സി.ആര്‍. രഖേഷ് ശര്‍മ്മ തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ സ്വദേശിയാണ്.

ഇക്കഴിഞ്ഞ ജനുവരി 19 മുതല്‍ 25 വരെ ഗുജറാത്തിലെ വഡോദരയില്‍ വെച്ചു നടന്ന ജേസിഐ ഇന്ത്യയുടെ 56മത് ദേശീയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനമാണ് രഖേഷ് ശര്‍മ്മയെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. ദേശീയ സമ്മേളനം ഗുജറാത്ത് ഊര്‍ജമന്ത്രി സൗരഭ് ഭായ് പട്ടേല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് അനീഷ്.സി.മാത്യു അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ജേസിഐ ഇന്ത്യയുടെ ദേശീയ നിയമോപദേഷ്ടാവായും കേരളത്തിലെ ജേസിഐ മേഖല 20ന്റെ സോണ്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുള്ള രഖേഷ് ശര്‍മ്മ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര പരിസ്ഥിതി ഉച്ചകോടിയിലും പങ്കെടുത്തിട്ടുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top