Latest NewsNewsIndiaInternational

കർഷക സമരം; പോപ് ഗായിക റിഹാനയ്ക്ക് രാഹുൽ ഗാന്ധിയുടെ മറുപടി

‘ഇത് രാജ്യത്തിനകത്തെ വിഷയം’; പോപ് ഗായിക റിഹാനയ്ക്ക് രാഹുൽ ഗാന്ധിയുടെ മറുപടി

കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് രാജ്യത്തിനകത്തുള്ള പ്രശ്നമാണെന്ന് പ്രതികരിച്ച രാഹുൽ കർഷക സമരം പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാനയും ലെബനീസ് നടി മിയ ഖലീഫയും രംഗത്ത് വന്നത് ഇന്നലെയാണ്. ദേശസ്നേഹികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു അത്. എന്നാൽ, ഇതിനു പിന്നാലെ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്ളി, രോഹിത് ശർമ തുടങ്ങിയ താരങ്ങൾ ഇവർക്കെതിരെ പ്രതികരിച്ചതോടെ ട്വിറ്റർ പോരിന് മൂർച്ഛയേറി.

Also Read:കര്‍ഷക സമരത്തില്‍ പ്രതികരിച്ച ഗ്രേറ്റ തുന്‍ബര്‍ഗിന് കുരുക്ക്, ട്വീറ്റില്‍ നല്‍കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടെത്

പിന്നാലെ, ബൊളിവുഡ് താരങ്ങളും രംഗത്തെത്തി. ഇന്ത്യയ്ക്കെതിരെ നിൽക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും ഇന്ത്യ ഒറ്റക്കെട്ടാണെന്നുമായിരുന്നു ട്വീറ്റിൻ്റെ ഉള്ളടക്കം. ‘ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്‌ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച്‌ അണിചേരുന്നത് തുടരുക തന്നെ ചെയ്യും’- എന്നായിരുന്നു ട്വിറ്ററില്‍ സച്ചിന്‍ കുറിച്ച വാക്കുകള്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button