സ്വന്തം ലേഖകൻ
കോട്ടയത്ത് കൂടുതൽ സീറ്റെന്ന പി ജെ ജോസഫിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിക്കില്ല. ഒൻപത് മണ്ഡലങ്ങളിൽ പരമാവധി ഏഴിലും മത്സരിക്കണമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃയോഗ തീരുമാനം. രണ്ട് സീറ്റിൽ കൂടുതൽ ജോസഫ് വിഭാഗം അർഹിക്കുന്നില്ലെന്നാണ് കഴിഞ്ഞദിവസം ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെടുത്ത നിലപാട്.
തിരുവഞ്ചൂർ രാധാകൃഷ്‌ണനും കെ സി ജോസഫും യോഗത്തിൽ പങ്കെടുത്തിരുന്നു.
നിലവിൽ കടുത്തുരുത്തി മാത്രമാണ് ജോസഫ് വിഭാഗത്തിനുള്ളത്. ഒരു സീറ്റുകൂടി നൽകാമെന്നും ചങ്ങനാശേരി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കണമെന്നും അഭിപ്രായം ഉയർന്നു. എന്നാൽ കേരള കോൺഗ്രസ് ഒന്നായിരുന്നപ്പോൾ മത്സരിച്ച ആറ് സീറ്റും വേണമെന്നതാണ് ജോസഫിന്റെ കടുംപിടുത്തം. പൂഞ്ഞാർ പി സി ജോർജിന് കൊടുക്കുന്നതിൽ യുഡിഎഫിൽ ശക്തമായ എതിർപ്പുണ്ടെങ്കിലും വിഷയം കോൺഗ്രസ് കൈവിട്ടിട്ടില്ല. കഴിഞ്ഞ തവണ കേരള കോൺഗ്രസിന് നൽകിയ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പാലാ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കാൻ ധാരണയായിട്ടുള്ളത്. ഇതിന് ജോസഫ് വഴങ്ങില്ല. കൂടുതൽ സമ്മർദതന്ത്രങ്ങൾ പ്രയോഗിച്ചേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..