പാലക്കാട്> സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയെന്ന പാലക്കാട്ടുകാരുടെ സ്വപ്‌നം സാക്ഷാത്‌ക്കാരത്തിലേക്ക്. ഗവ. മെഡിക്കൽ കോളേജ് ഒ പി, ജനറൽ മെഡിസിൻ , ഐ പി വിഭാഗങ്ങൾ മുഖമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഓപ്പറേഷൻ തിയറ്റർ, വാർഡുകൾ എന്നിവ ഈ വർഷം തന്നെ നാടിനു സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ പോരായ്മ കാരണം വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളെയാണ് പാലക്കാട്ടുകാർ ആശ്രയിച്ചിരുന്നത്. മെഡിക്കൽ കോളേജിൽ ആധുനിക ചികിത്സാസൗകര്യങ്ങൾ ലഭ്യമാകുന്നതോടെ ജനങ്ങളുടെ ഈ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരമാകും–-മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എ കെ ബാലൻ അധ്യക്ഷനായി. മന്ത്രി കെ കൃഷ്‌ണൻകുട്ടി, ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, മൃൺമയി ജോഷി ശശാങ്ക്, എന്നിവർ സംസാരിച്ചു. പിഡബ്ല്യുഡി ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. പട്ടികജാതി–-വർഗ വകുപ്പ് സെക്രട്ടറി പുനീത് കുമാർ സ്വാഗതം പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..