നിലവിലുള്ള മുഴുവൻ സംരക്ഷിത അധ്യാപകരെയും എയ്ഡഡ് സ്‌കൂളുകളിൽ പുനർവിന്യസിച്ച് സംരക്ഷിക്കാനുള്ള നിബന്ധനകൾ അംഗീകരിച്ചു.
അധ്യാപക ബാങ്ക് പുതുക്കാനുള്ള സോഫ്റ്റ്‌വെയർ ‘കൈറ്റ്’ വികസിപ്പിക്കും. സംരക്ഷിത അധ്യാപകരെ എയ്‌ഡഡ് സ്‌കൂളുകളിൽ നിയമിക്കുമെന്ന ഉറപ്പിന്മേൽ വ്യവസ്ഥാപിത തസ്തികകളിലെ അധ്യാപക നിയമനത്തിന് കേസുകൾക്ക് വിധേയമായി ചട്ട വ്യവസ്ഥകളിൽ താൽകാലിക ഇളവ് നൽകി അംഗീകരിക്കും.
40 തസ്തിക
മാഞ്ഞൂർ (കോട്ടയം), വളവുപച്ച / ചിതറ (കൊല്ലം റൂറൽ) പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കാൻ 36 തസ്തിക സൃഷ്ടിക്കും. പത്തനംതിട്ട അടൂർ അമ്മകണ്ടകര സാറ്റലൈറ്റ് ക്ഷീര പരിശീലന കേന്ദ്രം, ഡെയ്‌റി എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് സെന്ററാക്കാൻ നാല് സ്ഥിരം തസ്തികകളും ദിവസവേതനാടിസ്ഥാനത്തിൽ മൂന്ന് തസ്തികകളും സൃഷ്ടിക്കും.
നിയമനം
കെഎസ്ഡിപി മാനേജിങ് ഡയറക്ടറായി എസ് ശ്യാമളയെ നിയമിച്ചു. 2021 ഏപ്രിൽ 30 മുതൽ രണ്ടു വർഷത്തേക്കാണ് നിയമനം.സർക്കാർ ഐടി പാർക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോൺ എം തോമസിനെ (കോട്ടയം)യും കേരള സ്റ്റാർട്ടപ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തപൻ രായഗുരുവിനെയും മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലും നിയമിക്കും. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനായി സുനിൽ ചാക്കോയെ (സിയാൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ) നിയമിച്ചു.
ശമ്പളം പരിഷ്‌കരിക്കും
യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ ഓഫീസർമാരുടെ ശമ്പളം പരിഷ്‌കരിക്കും. കമ്പനി ജീവനക്കാരുടെയും തൊഴിലാളികളുടെയും ദീർഘകാല കരാർ 2011 ജനുവരി ഒന്നുമുതൽ പ്രാബല്യത്തോടെ നടപ്പാക്കും. കേരള സംസ്ഥാന വെയർഹൗസിങ് കോർപറേഷനിലെ അംഗീകൃത തസ്തികകളിൽ ജോലിചെയ്യുന്നവരുടെ ശമ്പളം പരിഷ്‌കരിക്കും.
ട്രാക്കോ കേബിൾ ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാർ 2016 ഏപ്രിൽ 1 പ്രാബല്യത്തോടെ നടപ്പാക്കും. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിലെ ഐഡി ആക്ടിനു പരിധിയിൽ വരുന്ന ജീവനക്കാരുടെ ദീർഘകാല കരാർ നടപ്പാക്കാനും തീരുമാനിച്ചു.
സ്ഥിരപ്പെടുത്തും
സി-ഡിറ്റിലെ താൽക്കാലിക തസ്തികകളിൽ പത്തുവർഷത്തിലേറെ ജോലിചെയ്യുന്ന 114 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും.
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിലെ ഭരണ സാങ്കേതിക വിഭാഗം ജീവനക്കാരുടെ പെൻഷൻ പ്രായം 56 ആക്കി.
കുട്ടികളുടെ പാർക്കിന് ക്യാപ്റ്റൻ ലക്ഷ്മിയുടെ പേര്
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിർവശം വാട്ടർ അതോറിറ്റി സ്ഥലത്തുള്ള കുട്ടികളുടെ പാർക്കിന് സ്വാതന്ത്ര്യസമര സേനാനിയും ഐഎൻഎ വനിതാ റെജിമെന്റിന്റെ ക്യാപ്റ്റനുമായിരുന്ന ലക്ഷ്മിയുടെ പേര് നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..