04 February Thursday

മുൻഗണനേതരക്കാർക്ക് കൂടുതൽ അരി ; കിലോയ്‌ക്ക്‌ 15 രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021


മുൻഗണനേതര വിഭാഗം റേഷൻ കാർഡുകാർക്ക് 2021 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 10 കിലോഗ്രാംവീതം അരി കിലോയ്‌ക്ക്‌ 15 രൂപ നിരക്കിൽ വിതരണംചെയ്യും. 

 വയനാട് ജില്ലയിൽ കാർബൺ ന്യൂട്രൽ കോഫി പാർക്ക് സ്ഥാപിക്കാൻ വാരിയാട് എസ്റ്റേറ്റിലെ (ചെമ്പ്രാ പീക്ക്) 102.6 ഏക്കർ ഭൂമി ഏറ്റെടുക്കും

 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമാണം സംബന്ധിച്ച ആർബിട്രേഷനുവേണ്ടി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിനെ കേരള സർക്കാരിനെ പ്രതിനിധാനംചെയ്യുന്ന ആർബിട്രേറ്ററായി നിയമിക്കും. 

 ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണിക്ക്‌ ലോവസ്റ്റ് ബിഡ്ഡറായ മേരിമാതാ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിക്ക് 32.6 കോടി രൂപയ്ക്ക് കരാർ നൽകും.

 ഗവൺമെന്റ് കരാറുകളിൽ സർക്കാരുമായോ മറ്റേതെങ്കിലും കക്ഷിയുമായോയുള്ള തർക്കം പരിഹരിക്കാൻ ആർബിട്രേഷൻ കോടതിയായി ജില്ലാ കോടതി സ്ഥാപിക്കും.

108 ആംബുലൻസിന് തീ പിടിച്ച് നാശനഷ്ടമുണ്ടായ കുട്ടനാട് നേത്ര ഒപ്ടിക്കൽസ് ഉടമ ചാവേലിൽ വീട്ടിൽ മഞ്ചു മഞ്ചേഷിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു.  കയർമേഖലയിലെ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം പഠിച്ച് ശുപാർശ സമർപ്പിക്കാൻ മുൻ കയർ സ്‌പെഷ്യൽ സെക്രട്ടറി എൻ  പത്മകുമാറിനെ ഒരു വർഷത്തേക്ക് നിയമിച്ചു.

25 ഓർഡിനൻസ് പുനർവിളംബരം ചെയ്യും

നിയമസഭാ സമ്മേളന കാലാവധി അവസാനിച്ചതിനാൽ നിലവിലുള്ള 25 ഓർഡിനൻസുകൾ പുനർവിളംബരംചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യും. ഒരു ഓർഡിനൻസ് ഭേദഗതികളോടെ പുനർവിളംബരം ചെയ്യും.
രണ്ട് ഓർഡിനൻസുകൾ സംയോജിപ്പിച്ച്‌ നാല്‌ ഓർഡിനൻസുകൾ പുനർവിളംബരംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top