04 February Thursday

ബ്ലാസ്‌റ്റേഴ്‌സ്‌ മങ്ങി ; ലീഡ്‌ നേടിയശേഷം മുംബൈയോട്‌ തോറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021


ഫത്തോർദ
പതിവുരീതിയിൽ മാറ്റമുണ്ടായില്ല. ലീഡ്‌ നേടിയശേഷം ജയം തുലച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എലിൽ മറ്റൊരു തോൽവികൂടി ഏറ്റുവാങ്ങി. മുംബൈ സിറ്റിയോടാണ്‌ തോറ്റത്‌ (1–-2). വിസെന്റെ ഗോമെസിന്റെ ഹെഡറിൽ ലീഡ്‌ നേടിയശേഷമായിരുന്നു തോൽവി.  മുംബൈ ഗോൾകീപ്പർ അമരിന്ദർ സിങ്ങിന്റെ പ്രകടനവും ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു. കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാനോടും ഈ രീതിയിൽത്തന്നെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ വഴങ്ങിയത്‌. തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. 15 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത്‌ തുടരുകയാണ്‌. മുംബൈ ഒന്നാംസ്ഥാനത്ത്‌ ലീഡുയർത്തി.

മുംബൈക്കെതിരെ നല്ല തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌. സഹൽ അബ്‌ദുൾ സമദിന്റെ കോർണറിൽ ഗോമെസ്‌ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ജോർദാൻ മറെയുടെ രണ്ട്‌ ശ്രമങ്ങൾ അമരിന്ദർ തടഞ്ഞു.

രണ്ടാംപകുതിയുടെ തുടക്കത്തിൽ ബിപിൻ സിങ്ങിലൂടെ മുംബൈ സമനില പിടിച്ചു. പിന്നാലെ പെനൽറ്റിയിലൂടെ ആദം ലെ ഫോൺട്രി മുംബൈയുടെ ജയമുറപ്പാക്കി.11ന്‌ ഒഡിഷ എഫ്‌സിയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top