ആലപ്പുഴ > സിപിഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സ്ഥാനാർഥികളെ സംബന്ധിച്ച മാനദണ്ഡങ്ങൾ സംസ്ഥാന കൗൺസിൽ തീരുമാനിക്കും. എൻസിപി മുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടിയാണ്. എല്ലാം എൽഡിഎഫ് ചർച്ച ചെയ്‌തു തീരുമാനിക്കും. അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..