Latest NewsNewsInternational

60കാരന്റെ ശരീരം മുഴുവന്‍ കടുംമഞ്ഞ നിറമായി ; കാരണം മിക്കവര്‍ക്കും ഉള്ള ഈ ശീലം തന്നെ

ചൈനയിലെ ഹുവായിനില്‍ ആശുപത്രിയിലാണ് അറുപതുകാരനെ പ്രവേശിപ്പിയ്ക്കപ്പെട്ടത്

പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഈ ശീലങ്ങള്‍ മാറ്റാന്‍ പലരും തയ്യാറാകില്ല. അമിതമായ പുകവലി പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. പുകവലി മൂലം അറുപതുകാരന്റെ ശരീരത്തിന്റെ നിറം തന്നെ മാറിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചൈനയിലെ ഹുവായിനില്‍ ആശുപത്രിയിലാണ് അറുപതുകാരനെ പ്രവേശിപ്പിയ്ക്കപ്പെട്ടത്.

ദേഹം മുഴുവനും അസാധാരണമായ വിധത്തില്‍ കടും മഞ്ഞനിറം കയറിയ അവസ്ഥയിലാണ് മി.ഡൂ എന്ന അറുപതുകാരന്‍. കടുത്ത ക്ഷീണവും ശരീരത്തിലെ ഈ നിറ വ്യത്യാസവും കണ്ടതോടെയാണ് ഇദ്ദേഹത്തെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. പിത്താശയത്തില്‍ ട്യൂമര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് മഞ്ഞപ്പിത്തം ബാധിക്കുകയും ട്യൂമര്‍ മൂലം പിത്തം അധികരിക്കുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ മഞ്ഞ നിറം പടര്‍ന്നതെന്ന് വൈകാതെ ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇത്തരത്തില്‍ പിത്താശയത്തില്‍ ട്യൂമര്‍ വരാന്‍ കാരണമായത് മുപ്പത് വര്‍ഷത്തെ പുകവലിയും പിന്നെ മദ്യപാനവുമാണെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.

ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് ഇപ്പോള്‍ മി.ഡൂ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇനിയും പുകവലിയും മദ്യപാനവും തുടര്‍ന്നാല്‍ രക്ഷപ്പെടുത്താനാകാത്ത വിധം ആരോഗ്യം മോശമാകുമെന്ന് മി.ഡൂവിന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button