KeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട് വന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു ; അപകടത്തിൽ 3 പേർക്ക് പരിക്ക്

സംസ്ഥാന പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പെരുമ്പിലാവ് : സംസ്ഥാന പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കടവല്ലൂർ പാടത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. വടകര പത്മതീർത്ഥത്തിൽ സിദ്ധാർഥൻ (27) ഏങ്ങണ്ടിയൂർ കുളത്തൂർകിട്ടൻ വീട്ടിൽ വിജോ ജോണി (34), തലശ്ശേരി ഇന്ദീവരത്തിൽ ജിഷ്ണു (21) എന്നിവർക്കാണ് പരിക്കേറ്റത് .

ഇരിങ്ങാലക്കുടയിൽ നിന്നും ചങ്ങരംകുളത്തേക്കു പോകുകയായിരുന്ന കാറിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചാണു അപകടം ഉണ്ടായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button