04 February Thursday

‘ലീഗ്‌പച്ച’യിൽ മുങ്ങി ഐശ്വര്യ കേരളയാത്ര

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021

കോഴിക്കോട്‌> പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ മുസ്ലിംലീഗിന്റെ പച്ചക്കൊടികൾ മാത്രം.  കടപ്പുറത്തെ  സ്വീകരണ കേന്ദ്രത്തിലും കോൺഗ്രസ്‌ പ്രവർത്തകരേക്കാൾ സജീവമായത്‌  ലീഗുകാർ.  കോഴിക്കോട്‌ നഗരത്തിലും സിഎച്ച്‌ മേൽപ്പാലത്തിലും  പ്രധാന സ്വീകരണവേദിയായ കടപ്പുറത്തേക്കുള്ള വഴികളിലും ലീഗിന്റെ ‌ പതാക നിറഞ്ഞപ്പോൾ കോൺഗ്രസിന്റെ കൊടി  വിരലിലെണ്ണാവുന്നവ മാത്രം. 

യാത്രയുടെ പോസ്‌റ്ററുകൾ മാവൂർ റോഡിൽ പതിച്ചിരുന്നെങ്കിലും ഇവിടെയൊന്നും കോൺഗ്രസ്‌ പതാക ഉണ്ടായിരുന്നില്ല.  യുഡിഎഫ്‌ നേതൃത്വത്തിലാണ്‌ ജാഥയെങ്കിലും ലീഗ്‌ സ്‌പോൺസേഡ്‌ പരിപാടിയായാണ്‌ മാറിയത്‌. അഭിവാദ്യം നേരാനും ചെന്നിത്തലയെ  സ്വീകരിക്കാനും ലീഗുകാർ തന്നെയാണ്‌ മുന്നിലുണ്ടായത്‌. 

കോൺഗ്രസിലെ ഒരുവിഭാഗം, പ്രത്യേകിച്ചും കെ മുരളീധരന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും അനുയായികൾ  വടകര, കൊയിലാണ്ടി,  തൊട്ടിൽപ്പാലം സ്വീകരണങ്ങളിലും സജീവമായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top