Latest NewsNewsIndiaHealth & Fitness

വിട്ടൊഴിയാതെ കോവിഡ് : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 12,899 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

17,824 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ കോവിഡ് മൂലം 107 മരണങ്ങൾ സ്ഥിരീകരിച്ചു.

ന്യൂഡൽഹി : വിട്ടൊഴിയാതെ കോവിഡ് ബാധ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12,899 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. 17,824 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ കോവിഡ് മൂലം 107 മരണങ്ങൾ സ്ഥിരീകരിച്ചു.രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 1,55,025 പേരാണ്. 1,54,703 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Also read : ഡ്രൈവർ പൊടുന്നനെ കാർ നിർത്തി ; പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു

1,07,90,183 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതിൽ 1,04,80,455 പേർ ഇതുവരെ രോഗമുക്തരായി. 44,49,552 ആളുകൾക്ക് രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ പകുതിയോളം പേർ കേരളത്തിലാണ്.ഇന്നലെ കേരളത്തിൽ 6356 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കേരളത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 69,113 ആയി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button