KeralaLatest NewsNews

ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി കോൺഗ്രസ്

ഇടുക്കി : ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി കോൺഗ്രസ്. 1991 ലാണ് ഇടുക്കി മണ്ഡലത്തില്‍ അവസാനമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചത്. തുടര്‍ന്ന് മുന്നണിസമവായങ്ങളുടെ ഭാഗമായി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കുകയായിരുന്നു.

2001 മുതല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിനാണ് ഇടുക്കി എംഎല്‍എ. മാണി വിഭാഗം ഇടതുപാളയത്തില്‍ ചെക്കേറിയതിനാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടുതല്‍ ഉള്ള മണ്ഡലം തിരികെ ലഭിക്കണമെന്നാണ് കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെ ആവശ്യം.

എന്നാല്‍ സ്റ്റാറ്റസ് കോ തുടരണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് ലഭിക്കുക എന്നത് ശ്രമകരമാണ്. മാണി വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്കോടെ ഹൈറേഞ്ച് മേഖലയില്‍ ജോസഫ് വിഭാഗത്തിന്റെ ശക്തി കുറഞ്ഞുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button