ന്യൂഡല്‍ഹി > നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് നടി കങ്കണ റണൗട്ടിന്റെ ചില ട്വീറ്റുകള്‍ ട്വിറ്റർ നീക്കം ചെയ്‌തു. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍ നടിയുടെ രണ്ട് ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്‌തിട്ടുള്ളത്. വിദ്വേഷ പ്രചരണത്തിനെതിരെയാണ് നടപടി.
തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകളില്‍ നടപടി സ്വീകരിച്ചുവെന്ന് ട്വിറ്റര്‍ വിശദീകരണം നല്‍കി. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പോപ് താരം റിഹാനയെ കഴിഞ്ഞ ദിവസങ്ങളില്‍ കങ്കണ കടന്നാക്രമിച്ചിരുന്നു. കര്‍ഷക പ്രതിഷേധക്കാരെ ഭീകരവാദികളെന്നും അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞ കങ്കണ റിഹാനയെ വിഡ്ഢിയെന്നാണ് അഭിസംബോധന ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..