കൊച്ചി> കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ അധ്യക്ഷൻ പി പി മുകുന്ദൻ. ഒറ്റയാൾ നേതൃത്വം ബിജെപിക്ക് ഗുണം ചെയ്യില്ലെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം നേതൃത്വം മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുമായി ബന്ധമില്ലാത്ത ആളാണ് മുകുന്ദൻ എന്ന സുരേന്ദ്രന്‍റെ പരാമർശം മാനസിക വിഷമം ഉണ്ടാക്കി.സുരേന്ദ്രനെ പാർട്ടിയിൽ കൊണ്ടു വന്നത് താനാണ്. സുരേന്ദ്രന് ഗുരുത്വം ആവശ്യമാണെന്നും പ്രസ്താവന തിരുത്താൻ തയ്യാറാവണമെന്നും മുകുന്ദൻ പറഞ്ഞു.
എൽ ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി. എന്നാൽ ബിജെപി ഇപ്പോഴും തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ല. കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കിയില്ലങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാൾ വലിയ തിരിച്ചടി ഉണ്ടാകും. .
മൂക്കാതെ പഴുത്തതാണ് ശോഭ സുരേന്ദ്രന്‍റെ പ്രശ്നം. കാര്യങ്ങൾ സംസാരിച്ചു പരിഹരിക്കാൻ നേതൃത്വവും തയ്യാറാകണം. ആളുകളെ കൂട്ടി യോജിപ്പിച്ചു പോകാൻ നിലവിലെ നേത്രത്വത്തിന് കഴിയുന്നില്ല. തന്നെ ആവശ്യമുണ്ടെന്നു തോന്നിയാൽ പാർടിയിലേക്ക് നേതൃത്വം തിരിച്ചു വിളിക്കട്ടെയെന്നും പി പി മുകുന്ദന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..