KeralaNattuvarthaLatest NewsNews

പുതിയ എടിഎം കാർഡ് നൽകാമെന്ന് പറഞ്ഞ് പണം തട്ടി ; റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന് നഷ്ടപ്പെട്ടത് 4000 രൂപ

ബാങ്ക് അധികൃതർക്കും പത്തനംതിട്ട ക്രൈം സെല്ലിലും പരാതി നൽകിയിട്ടുണ്ട്

പന്തളം : പുതിയ എടിഎം കാർഡ് നൽകാമെന്ന് പറഞ്ഞ് റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലെ പണം തട്ടിയെടുത്തു. പൂഴിക്കാട് കുരണ്ടിപ്പള്ളിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ബേബി വർഗീസിന്റെ 4000 രൂപയാണ് നഷ്ടമായത്.

വിളിച്ചയാൾ അക്കൗണ്ട് വിവരങ്ങളും വീടിന്റെ മേൽവിലാസം അടക്കം കൃത്യമായി പറഞ്ഞതോടെ സംശയം തോന്നിയില്ല. പുതിയ കാർഡ് നൽകുന്നതിനായി പഴയ കാർഡിന്റെ നമ്പർ വേണമെന്ന് ആവശ്യപ്പെട്ടു. നമ്പർ പറഞ്ഞു കൊടുത്തപ്പോൾ പുതിയ കാർഡ് അയച്ചു തരുമെന്നുമറിയിച്ചു.

പിന്നീട്, ബന്ധുക്കളോട് ഈ വിവരം പറഞ്ഞപ്പോൾ അവർക്ക് സംശയം തോന്നി. തുടർന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തുക നഷ്ടപ്പെട്ടതായി മനസ്സിലായത്. ബാങ്ക് അധികൃതർക്കും പത്തനംതിട്ട ക്രൈം സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button