KeralaLatest NewsNews

രാത്രിയില്‍ ലോറി നിര്‍ത്തിയിട്ട ശേഷം ഡ്രൈവറും ക്ലീനറും ഉറങ്ങാന്‍ പോയി ; രാവിലെ കണ്ട കാഴ്ച ഞെട്ടിയ്ക്കുന്നത്

ഒട്ടേറെ തവണ കേരളത്തിലേക്ക് ലോഡുമായി വന്നിട്ടുണ്ടെങ്കിലും ഇത് ആദ്യ അനുഭവമാണെന്നു ഡ്രൈവര്‍ പറഞ്ഞു

കൊടുങ്ങല്ലൂര്‍ : രാത്രി റോഡരുകില്‍ ലോറി നിര്‍ത്തിയ ശേഷം ഉറങ്ങാന്‍ പോയ ഡ്രൈവറും ക്ലീനറും രാവിലെ എഴുന്നേറ്റ് വന്ന് നോക്കിയപ്പോള്‍ കണ്ടത് ശരിയ്ക്കും ഞെട്ടിയ്ക്കുന്ന കാഴ്ചയായിരുന്നു. ലോറിയുടെ രണ്ട് ടയറുകള്‍ കാണാനില്ല. കൊടുങ്ങല്ലൂര്‍ ബൈപ്പാസ് സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ടയറുകളാണ് മോഷണം പോയത്. ഗുജറാത്തില്‍ നിന്നു കൊച്ചിയിലേക്ക് ചരക്കുമായെത്തിയതായിരുന്നു ലോറി. മടക്കയാത്രയിലായിരുന്നു സംഭവം.

ബൈപ്പാസില്‍ കോട്ടപ്പുറം സിഗ്നലിനു സമീപം സര്‍വീസ് റോഡില്‍ രാത്രി ലോറി നിര്‍ത്തിയിട്ട് ഡ്രൈവറും ക്ലീനറും മുകളില്‍ കിടന്നുറങ്ങി. നേരം പുലര്‍ന്നു നോക്കിയപ്പോള്‍ ഒരു വശത്തെ രണ്ട് ടയറുകള്‍ കാണാനില്ലായിരുന്നു. മറ്റ് ഡ്രൈവര്‍മാരുടെ സഹായത്തോടെ പ്രദേശമാകെ തിരഞ്ഞെങ്കിലും ടയറുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി. ഒട്ടേറെ തവണ കേരളത്തിലേക്ക് ലോഡുമായി വന്നിട്ടുണ്ടെങ്കിലും ഇത് ആദ്യ അനുഭവമാണെന്നു ഡ്രൈവര്‍ പറഞ്ഞു. പകരം ടയറുകള്‍ ഇട്ടാണ് ഇവര്‍ യാത്ര തുടര്‍ന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button