Latest NewsNewsIndia

52കാരനെ മര്‍ദ്ദിച്ച സംഭവം ; കോണ്‍ഗ്രസ് വനിതാ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ജയ്പൂര്‍ : 52കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഭരത്പൂര്‍ പോലീസ് സ്റ്റേഷനിലാണ് കോണ്‍ഗ്രസ് എംഎല്‍എ ഷാഹിദ ഖാനെതിരെ അക്ബര്‍ എന്നയാള്‍ പരാതി നല്‍കിയത്.

ജനുവരി 31ന് രാവിലെ 9.15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയാണ് എംഎല്‍എയുടെ ഗുണ്ടകള്‍ മര്‍ദ്ദിച്ചതെന്ന് അക്ബര്‍ പരാതിയില്‍ പറയുന്നു. ഒപ്പം 5000 രൂപ കവര്‍ന്നതായും നാട്ടാകാരാണ് ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ചതെന്നും പറയുന്നു

അതേസമയം ഇയാളുടെ ആരോപണം എംഎല്‍എ നിഷേധിച്ചു. അക്ബറിന്റെ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് എംഎല്‍എ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button