കൊച്ചി > മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍മോചിതനായി. ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെയാണ് 98 ദിവസങ്ങള്‍ക്ക് ശേഷം ശിവശങ്കര്‍ പുറത്തിറങ്ങിയത്. ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു.
എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ഡോളര്‍ കടത്ത് കേസില്‍ ജാമ്യം അനുവദിച്ചത്. കസ്റ്റംസ് ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. രണ്ട് ആള്‍ ജാമ്യത്തിലും രണ്ട്ലക്ഷം രൂപ ബോണ്ടിലുമാണ് ജാമ്യം.
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും എന്‍ഫോഴ്സ് മെന്റും എടുത്ത കള്ളപ്പണ കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇഡി എടുത്ത കള്ളപ്പണക്കേസില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..