03 February Wednesday

എൽഡിഎഫിന്റെ സ്വാധീനം യുഡിഎഫിനെ വിറളി പിടിപ്പിക്കുന്നു : എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 3, 2021


മതന്യൂനപക്ഷങ്ങൾക്കിടയിലെ ഇടതുപക്ഷത്തിന്റെ വർധിച്ച സ്വാധീനമാണ്‌  യുഡിഎഫ്‌ നേതാക്കളെ വിറളിപിടിപ്പിക്കുന്നതെന്ന്‌ മന്ത്രി എ കെ ബാലൻ പറഞ്ഞു. സംസ്ഥാനത്ത്‌ ഇത്തവണ തുടർഭരണം ഉണ്ടാകുമെന്ന്‌ ജനങ്ങൾക്ക്‌ ഉറപ്പുണ്ട്‌. വർഗീയ ശക്തികൾക്കെതിരെ ഉറച്ച നിലപാടെടുത്തതിനാൽ മതന്യൂനപക്ഷങ്ങൾ എൽഡിഎഫിനൊപ്പം ചേർന്ന്‌ നിൽക്കുന്ന സമയമാണിത്‌. ഇതിൽ വേവലാതിപൂണ്ടവരാണ്‌ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്‌.

പാണക്കാട്‌ കുടുംബത്തെയല്ല, വർഗീയവാദികളെയും മതമൗലികവാദികളെയുമാണ്‌ സിപിഐ എം വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാന ചലച്ചിത്ര അവാർഡിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top