Latest NewsNewsIndia

പാര്‍ട്ടിയെ തിരിച്ചുപിടിയ്ക്കാന്‍ ശശികല തമിഴ്‌നാട്ടിലേയ്ക്ക് എത്തുന്നത് ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ

ചെന്നൈ: പാര്‍ട്ടിയെ തിരിച്ചുപിടിയ്ക്കാന്‍ ശശികല തമിഴ്നാട്ടിലേയ്ക്ക് എത്തുന്നത് ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ. ശശികലയുടെ മടങ്ങിവരവിന് കളംമൊരുങ്ങിയതോടെ തമിഴ്നാട്ടില്‍ നിര്‍ണായക നീക്കവുമായി അണ്ണാഡിഎംകെ. പാര്‍ട്ടിയെ തിരിച്ചുപിടിക്കുമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി നിയമ പോരാട്ടം നടത്തുമെന്നും ശശികല പക്ഷം വ്യക്തമാക്കി. രണ്ടില ചിഹ്നം അവകാശപ്പെട്ട് കോടതിയെ സമീപിക്കും. അതേസമയം ജയസമാധിയിലേക്കുള്ള പ്രവേശനത്തിന് തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

Read Also : നിയമസഭ തെരഞ്ഞെടുപ്പ്, സിപിഎമ്മിന്റെ കടുത്ത തീരുമാനത്തില്‍ എംഎല്‍എ സ്ഥാനത്തേയ്ക്ക് കണ്ണുവെച്ചവര്‍ നിരാശയില്‍

ജയലളിതയുടെ മരണത്തിന് കാരണക്കാര്‍ മന്നാര്‍ഗുഡി എന്നാരോപിച്ച് 2016 ഫെബ്രുവരി 7ന് ഒപിഎസ് ധര്‍മ്മയുദ്ധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബംഗലൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ ഫെബ്രുവരി ഏഴിന് തമിഴകത്തേക്ക് എത്തുന്നത്. യഥാര്‍ത്ഥ അണ്ണാഡിഎംകെ എന്നാവകാശപ്പെട്ട് പാര്‍ട്ടി കൊടിവച്ച വാഹനത്തിലാണ് ശശികല എത്തുന്നത്.
മറീനയിലെ ജയ സമാധിയില്‍ ഉപവാസമിരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സര്‍ക്കാര്‍ ജയസമാധിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെ പദ്ധതി ഉപേക്ഷിക്കാനാണ് സാധ്യത.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button