Latest NewsNewsInternational

2021 ലും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയില്ല,

പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ലോകാരോഗ്യസംഘടന

യുഎന്‍ : ഈ വര്‍ഷവും കോവിഡ് മഹാമാരിയെ പാടെ തുടച്ച് നീക്കാമെന്ന അമിതപ്രതീക്ഷ വേണ്ടെന്ന് ലോകാരോഗ്യ സംഘടന. പൂര്‍ണ്ണമായും കോവിഡിനെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന രീതിയിലേക്ക് വാക്സിനുകള്‍ ഈ വര്‍ഷം നമ്മെ നയിച്ചേക്കില്ലെന്നാണ് ഡബ്യുഎച്ച്ഒ പറഞ്ഞിരിക്കുന്നത്. കോവിഡ്-19 രോഗികള്‍ക്കായുള്ള പുതിയ ആരോഗ്യ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

Read Also : സംസ്ഥാനത്ത് കോവിഡ് നിരക്ക് വളരെ ഉയരത്തില്‍

അന്‍പതിലധികം വാക്സിനുകള്‍ കോവിഡിനെതിരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും രോഗവ്യാപനം നിലയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മെച്ചപ്പെടില്ലെന്നാണ് ഡബ്യുഎച്ച്ഒ പറയുന്നത്. അതുകൊണ്ടുതന്നെ മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മുന്‍കരുതലുകള്‍ തുടരണമെന്നാണ് നിര്‍ദേശം.

കോവിഡ് രോഗികള്‍ക്ക് പുറമേ, രോഗമുക്തിക്ക് ശേഷവും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടി പരിഗണിച്ചാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. രക്തം കട്ട പിടിക്കുന്നത് നിയന്ത്രിക്കാന്‍ ആന്റികൊഗുലന്റ്സ് നേരിയ തോതില്‍ ചില കോവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാമെന്നും ഡബ്യുഎച്ച്ഒ നിര്‍ദേശത്തില്‍ പറയുന്നു.

വീട്ടില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ രക്തത്തിലെ ഓക്സിജന്‍ ലെവല്‍ അളക്കുന്നതിന് പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇത് വഴി രോഗിയുടെ നില വഷളാകുന്നുണ്ടോ എന്നറിയാനും വൈദ്യ സഹായം ലഭ്യമാക്കാനും കഴിയും.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button