മലപ്പുറം > മുസ്ലിം യൂത്ത് ലീഗിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം വേണമെന്ന് മന്ത്രി കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പണപ്പിരിവ് നടത്തിയാല്‍ കണക്ക് വെളിപ്പെടുത്തേണ്ടതില്ല എന്ന ധിക്കാരം അംഗീകരിക്കാനവില്ല. ഗൗരവമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടു വരണം.
കത്വയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി എത്ര രൂപ പിരിച്ചു, എത്ര നല്‍കി, എങ്ങനെയാണ് നല്‍കിയത് എന്നീകാര്യങ്ങള്‍ നേതൃത്വം വ്യക്തമാക്കണം. പണം നല്‍കിയിട്ടുണ്ടെങ്കില്‍ നേരിട്ടാണോ, ബാങ്ക് മുഖേനയാണോ എന്ന് വ്യക്തമാക്കണം. ബാങ്ക് മുഖേനയാണെങ്കില്‍ ഏത് ബാങ്ക് വഴി ഏത് അക്കൗണ്ടിലേക്ക് എന്ന് പറയണം. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച പണമായതിനാല്‍ ഉത്തരം പറയാന്‍ ലീഗ് നേതൃത്വം ബാധ്യസ്ഥരാണ്.
ഹെദരാബാദ് സര്‍വ്വകലാല വിദ്യാര്‍ഥി രോഹിത് വെുമുലയുടെ കുടുംബത്തിന് വേണ്ടി പിരിച്ച ഫണ്ടിന്റെ കാര്യങ്ങളും വെളിപ്പെടുത്തണം. യൂത്ത്ലീഗിന്റെ ഏതൊക്കെ ശാഖകള്‍ എത്ര പണം പിരിച്ചു, അത് എങ്ങനെ ചെലവഴിച്ചു എന്നത് പാര്‍ടി മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കണം.
നേതാക്കളുടെ ആഢംബര ജീവിതം സംബന്ധിച്ച് പ്രവര്‍ത്തകര്‍ അന്വേഷണം നടത്തണം. ലീഗ് കോര്‍പറേറ്റ് കമ്പിനായി മാറിയെന്ന സംശയം ബലപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..