03 February Wednesday

കോവിഡ്‌ നിയന്ത്രണം : കലക്‌ടർമാരെ സഹായിക്കാൻ ഐഎഎസ്‌ ഉദ്യോഗസ്ഥർ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 3, 2021


കോവിഡ് നിയന്ത്രണം കർശനമാക്കുന്നതിന്‌ ജില്ല കലക്‌ടർമാരെ സഹായിക്കാൻ‌ ഐഎഎസ്‌ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കണ്ടെയ്‌ൻമെന്റ്‌ സോൺ, മൈക്രോ  കണ്ടെയ്‌ൻമെന്റ്‌ സോൺ എന്നിവിടങ്ങളിലും പൊതുഇടങ്ങളിലും മാർഗ നിർദേശം കർശനമായി പാലിക്കുന്നുവെന്ന്‌ ഉറപ്പാക്കും. ഇവർക്ക്‌ ആവശ്യമെങ്കിൽ നിരോധനാജ്‌ഞ പ്രഖ്യാപിക്കാം‌. കോവിഡ്‌ വ്യാപനം തടയുന്നതിൽ ഫെബ്രുവരി നിർണായകമാണെന്നാണ്‌‌ അവലോകന സമിതി  വിലയിരുത്തൽ. പരിശോധന കൂട്ടുന്നതിന്‌ ലാബുകളിൽ ഷിഫ്‌റ്റ്‌ വർധിപ്പിക്കുന്നതിന്‌ ആരോഗ്യവകുപ്പും നിർദേശം നൽകി‌. ഗുണനിലവാരം ഇല്ലാത്ത ഒരു ബാച്ച്‌ ആന്റിജൻ‌ കിറ്റ്‌ കമ്പനിക്ക്‌ തിരിച്ചുനൽകും.

ജില്ലകളിലെ ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ ചുമതല:  
തിരുവനന്തപുരം –-
കെ ഇമ്പശേഖർ
കൊല്ലം –- എസ്‌ ചിത്ര
ആലപ്പുഴ –- അമിത്‌ മീണ
പത്തനംതിട്ട –- കൃഷ്‌ണതേജ
കോട്ടയം –- രേണുരാജ്‌
ഇടുക്കി –-  ഡി ബാലമുരളി
എറണാകുളം – ജെറോമിക്‌ ജോർജ്‌
തൃശൂർ –- ജീവൻബാബു
പാലക്കാട് ‌–- പി ബി നൂഹ്‌
മലപ്പുറം –- ടി വി അനുപമ
കോഴിക്കോട്‌ –-
കെ വിഗ്‌നേശ്വരി
വയനാട് ‌–- വീണ മാധവൻ
കണ്ണൂർ –- എസ്‌ ചന്ദ്രശേഖരൻ
കാസർകോട് ‌–- ജാഫർ മാലിക്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top